kseb

തിരുവനന്തപുരം: പുതിയ മൂന്ന് ഡയറക്ടർമാരെ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു.
ജനറേഷൻ ഇലക്ട്രിക്കൽ ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് വിഭാഗം ഡയറക്ടറായി ആർ.സുകു, ട്രാൻസ്‌മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ വിഭാഗം ഡയറക്ടറായി പി.രാജൻ, പ്ലാനിംഗ് ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടറായി മിനി ജോർജ് എന്നിവരെയാണ് ഉൾപ്പെടുത്തിയത്. മൂന്ന് പേരും നിലവിൽ ചീഫ് എൻജിനിയർമാരാണ്. ആകെ ഒൻപത് പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. എൻ.എസ്. പിള്ള (ചെയർമാനും മാനേജിംഗ് ഡയറക്ടറും), പി. കുമാരൻ (വിതരണവിഭാഗം), ബിബിൻജോസഫ് (ജനറേഷൻ വിഭാഗം), വി. ശിവദാസൻ (ഇൻഡിപെന്റഡ് ഡയറക്ടർ) എന്നിവരും എക്സ് ഒഫിഷ്യോ അംഗങ്ങളായി ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയും പവർ സെക്രട്ടറിയുമാണ് ബോർഡിലുള്ളത്.