ഓയൂർ: ഓട്ടുമല കൊടിവിള വീട്ടിൽ പാസ്റ്റർ സ്റ്റീഫൻ ഡാനിയലിന്റെയും എം.ആർ. പത്മത്തിന്റെയും മകൻ അംജിത്ത് റോസ് (26) എലിപ്പനി ബാധിച്ച് മരിച്ചു. വിട്ടുമാറാത്ത പനിയെ തുടർന്ന് ഒരാഴ്ച മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എലിപ്പനി സ്ഥിരികരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു. സഹോദരൻ: അഭിജിത്ത് റോസ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.