sabarimala

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് സർക്കാർ പ്രത്യേകം യോഗം വിളിക്കണമെന്ന് ദേവസ്വംബോർഡ് ഭാരവാഹികൾ മതസ്ഥാപന മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു. മാസപൂജയ്ക്കും വെർച്വൽ ക്യൂ വേണം. ഗുരുവായൂർ സോപാനത്തിൽ പ്രവേശനമൊഴിവാക്കണമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രങ്ങളിൽ പ്രസാദവിതരണം, അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണമെന്നും, പനിപരിശോധനയ്ക്ക് തെർമൽ സ്കാനർ വേണമെന്നും ആവശ്യമുയർന്നു.

പള്ളികളുടെ

വലിപ്പം നോക്കണം

ക്രിസ്ത്യൻ പള്ളികളുടെ വലിപ്പത്തിനനുസരിച്ച് അകലം പാലിച്ച് എത്രപേരെ അനുവദിക്കാമെന്ന് തീരുമാനിക്കണമെന്ന് ക്രിസ്ത്യൻ മതമേലദ്ധ്യക്ഷർ പറഞ്ഞു. ആൾക്കൂട്ടമുണ്ടാക്കുന്ന പെരുന്നാളും ആഘോഷങ്ങളും നടത്തില്ല. മാമോദീസ പോലുള്ള കൂദാശകൾ സഭകളുടെ തീരുമാനത്തിന് വിടണം.

നിസ്കാരച്ചടങ്ങുകളിലും മറ്റും സമാനമായ നിർദ്ദേശങ്ങളാണ് മുസ്ലിം സമുദായനേതാക്കളും വച്ചത്.