ആര്യനാട് : പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സി.പി.ഐ ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പൻ കുഴിയിൽ ആദ്യ ലോക്കൽ സെക്രട്ടറി സുകുമാരന്റെ സ്മരണ പുതുക്കി ഓർമ മരം നട്ടു. സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം അസി. സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ,എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി,കണ്ണൻ.എസ്.ലാൽ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി.വിക്രമൻ,ഹരികുമാർ,സിജു മരങ്ങാട്, സമീമാ റാണി,ഷൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനിലാ ശിവൻ,ശൈജ മുരുകേഷൻ,ബ്രാഞ്ച് സെക്രട്ടറി ഷീജ,ജയൻ,മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.