തിരുവനന്തപുരം: ഓൺലൈൻ അദ്ധ്യയനം ലഭിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ, ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശശിധരൻ, ബി.ഡി.സി.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് മണി അഴീക്കോട്, ബി.ഡി.സി.എൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം.സി സുരേന്ദ്രൻ, എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.