kerala-vision
photo

തിരുവനന്തപുരം: ഡി.ടി.എച്ച് ശൃംഖലകളിലും കൈറ്റ് വിക്ടേഴ്സ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പും കൈറ്റും അവരുടെ വരിക്കാരും ആവശ്യപ്പെട്ടതനുസരിച്ച് വിക്ടേഴ്സ് ലഭ്യമാക്കിയ ഡിഷ് ടി.വി ഡി.ടു.എച്ച്, സൺ ഡയറക്ട്, ടാറ്റാ സ്‌കൈ, എയർടെൽ എന്നീ സേവനദാതാക്കളോട് സർക്കാരിന്റെ നന്ദി മുഖ്യമന്ത്രി അറിയിച്ചു.ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിന് വിക്ടേഴ്സ് ചാനൽ ഡി.ടി.എച്ച് ശൃംഖലയിലും ഉൾപ്പെടുത്താൻ അനുമതി തേടി പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിനും വാർത്താ വിനിമയ മന്ത്രിക്കും കത്ത് നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.

പാവപ്പെട്ട കുട്ടികൾക്ക്

സഹായ പ്രവാഹം

കേരള വിഷൻ ഡിജിറ്റൽ ടിവിയിൽ രണ്ടു ചാനലുകളിലായി വിക്ടേഴ്സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ടെന്നും,. കേബിൾ ടിവി കണക്ഷനില്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിൽ സൗജന്യ കണക്ഷൻ നൽകാൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് കെ.എസ്.ടി.എ 2500 ടി.വി നൽകും കേരള എൻ.ജി.ഒ യൂണിയനും,​ ഭാരത് പെട്രോളിയം കോർപ്പറേഷനും ടി.വി വാങ്ങി നൽകുന്നതിന് 50 ലക്ഷം വീതം ചെലവഴിക്കും.കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ,അപ്പോളോ ടയേഴ്സും നൂറു വീതം ടി.വി വാങ്ങി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. 2000 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം വ്യവസായവകുപ്പ് ഒരുക്കും.