തിരുവനന്തപുരം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെളളിയാഴ്ച എല്ലാ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈ വീതം നടാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്ബെഹ്‌റ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നല്കി. ബറ്റാലിയനുകളിലും എ.ആർ ക്യാമ്പുകളിലും 100 വൃക്ഷത്തൈകൾ വീതം വച്ചുപിടിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റേയും സന്നദ്ധസംഘടനസകളുടേയും സഹായത്തോടെ പച്ചക്കറികൾ വളർത്താൻ നടത്തുന്ന പദ്ധതികൾ പൊലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കമാണ്ടന്റുമാർക്കും യൂണിറ്റ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.