തിരുവനന്തപുരം: കൊവിഡിനെ നേരിടുകയാണ് പരമപ്രധാനമെന്നും അതിൽ സർക്കാർ രാഷ്ട്രീയ അവസരം പരതാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലർ അങ്ങനെ ശ്രമിക്കുന്നുണ്ടാവാം. വന്ദേഭാരത് വിമാന സർവീസ് സംബന്ധിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ദിവസം പന്ത്രണ്ട് സർവസ് എന്ന നിലപാടിൽ മാറ്റമില്ല.
ജൂൺ മൂന്നു മുതൽ 10 വരെ ഷെഡ്യൂൾ ചെയ്യേണ്ടത് 84 വിമാനങ്ങളാണ്. എന്നാൽ 36 എണ്ണമാണ് ഷെഡ്യൂൾ ചെയ്തത്.
ദേശീയ തലത്തിൽ ഷെഡ്യൂൾ ചെയ്യുന്നതിന്റെ പ്രയാസം കൊണ്ടായിരിക്കാം ഈ കുറവ്. അതവർ നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചാർട്ടേഡ് സർവീസിൽ സ്പൈസ് ജെറ്റിന്റെ 300 ഫ്ളൈറ്റുകൾക്ക് അനുമതി നൽകി. ഒരു സംഘടന ആവശ്യപ്പെട്ട 40 ഫ്ലൈറ്റുകൾക്ക് അനുമതി നൽകി. അമിത ചാർജ് ഈടാക്കാൻപാടില്ലെന്നും മുൻഗണനാ പട്ടികയിലുള്ളവർക്ക് അത് നൽകണമെന്നാണ് പറഞ്ഞത്. ഇതിൽ പ്രവാസി താൽപര്യം സംരക്ഷിക്കുകയാണ് ചെയ്യുന്നത്.