mask

തിരുവനന്തപുരം: നഗരത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെ നടപടിയെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ലോക്ക് ഡൗൺ ലംഘിച്ച 17 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേസെടുത്തു. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 7 വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടിയെടുത്തു. ലോക പരിസ്ഥിതി ദിനമായ ഇന്ന് തിരുവനന്തപുരം സിറ്റിയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഓഫീസ് പരിസരങ്ങളിലും ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കും. സിറ്റി പൊലീസ് ഓഫീസിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് കമ്മിഷണർ ഉദ്ഘാടനം ചെയ്യും.