kerala-vision

തിരുവനന്തപുരം: കൂടുതൽ അദ്ധ്യാപകരെ വിക്‌ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ക്ലാസ് ചലഞ്ച് പ്രഖ്യാപിച്ചു. മികച്ച രീതിയിൽ ക്ലാസെടുക്കുന്ന കൂടുതൽ അദ്ധ്യാപകരെ പങ്കെടുപ്പിക്കാനാണ് ക്ലാസ് ചലഞ്ച്.

സർക്കാർ, എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ, ടി.ടി.ഐ, ഡയറ്റ് അദ്ധ്യാപകർ, സമഗ്ര ശിക്ഷയിലെ അദ്ധ്യാപകർ എന്നിവർക്ക് മൂന്നുമുതൽ അഞ്ചു മിനിട്ടുവരെ വരുന്ന ഒരു വീഡിയോ പാഠം റെക്കാഡ് ചെയ്ത് 8547869946 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്കോ classchallenge.dge@gmail.com ഇ-മെയിലിലേക്കോ അയയ്ക്കാം. ക്ലാസെടുക്കുന്ന അദ്ധ്യാപകരുടെയും സ്‌കൂളിന്റെയും പേര്, ക്ലാസ്, വിഷയം എന്നിവയും രേഖപ്പെടുത്തണം. ഇതിലെ മികച്ച അദ്ധ്യാപകരെ വിക്ടേഴ്സിലെ ക്ലാസുകളിൽ ഉൾപ്പെടുത്തും.