പാറശാല:കർഷക തൊഴിലാളി യൂണിയൻ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമുകിൻകോട് കൃഷ്ണ മന്ദിരത്തിൽ എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ എം.എസ്.അരുണിന്റെ വക 49 സെന്റ് പുരയിടത്തിൽ നടന്ന കപ്പ കൃഷിയുടെ നടീൽ ഉത്സവം കേരഫെഡ് ചെയർമാൻ ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,സെക്രട്ടേറിയറ്റ് അംഗം എൽ.ശശികുമാർ,ഡോ.എസ് ശശിധരൻ, തച്ചകുടി ഷാജി,സജീവ് കുമാർ,കുളത്തൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം സി.പ്രേംകുമാർ, മുടിപ്പുര സുരേഷ് എന്നിവർ പങ്കെടുത്തു.