high-court

എറണാകുളം: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രളയ സാദ്ധ്യത മുന്നിൽ കണ്ട് ഡാമുകളുടെ പരിപാലനത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. കെ.എസ്.ഇ.ബിയും പ്രത്യേക റിപ്പോർട്ട്‌ നൽകും.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് എടുത്തത്.

പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന അളവിലാണെന്നും സാധാരണ മഴ ഉണ്ടായാല്‍ പോലും പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നുമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ പറഞ്ഞത്. തുടർന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം അറിയിക്കാൻ സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത്.