covid-spread

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതർ ഒറ്റ ദിവസത്തിനിടെ പതിനായിരത്തിനടുത്തെത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 273 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്ന് 2,26,770 ആയി. ആകെ മരണം 6348 ആകുകയും ചെയ്തു. 1,10,960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,09,462 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 2710 ആണ്. 77793 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ വൈറസ് ബാധിച്ചത്. തമിഴ്‌നാട്ടില്‍ 27256 രോഗബാധിതരും 220 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 18,584 രോഗികളും 1155 മരണവുമുണ്ടായി. ഡല്‍ഹിയിലും രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നു.650 പേരാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.