ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോൺഗ്രസ് വിട്ട് ആംആദ്മിയിൽ എത്തുമെന്നാണ് ഇപ്പോൾ കേൾക്കുന്നത
അടുത്തിടെ തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോറുമായി സിദ്ദു ചർച്ചനടത്തിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം ആം ആദ്മിയിലേക്ക് ചേക്കേറുമെന്ന് വാർത്ത വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും എ.എ.പി സിദ്ദുവുമായി ചർച്ച നടത്തിയിരുന്നു. പക്ഷേ, മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ചര്‍ച്ച അലസുകയായിരുന്നു.
2017-ലാണ് ബി.ജെ.പി വിട്ട് സിദ്ദു കോൺഗ്രസിൽ ചേർന്നത്. പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായി. എന്നാൽ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിവയ്ക്കേണ്ടിവന്നു. .