rape-attempt

തി​രുവനന്തപുരം: കൂട്ടമാനഭംഗത്തി​ന് ശേഷംതന്നെയും അഞ്ചുവയസുകാരനായ മകനെയും ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നും സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും കഠിനംകുളത്ത് കൂട്ടമാനഭംഗത്തിനിരയായ യുവതി പറഞ്ഞു.കേസ് കൊടുക്കരുതെന്നാവശ്യപ്പെട്ടായി​രുന്നു മർദ്ദനമെന്നും യുവതി​ പറഞ്ഞു.

കുട്ടി​യെ സമീപത്തുളള വീട്ടി​ലാക്കി​യശേഷം തി​രി​ച്ചുവരുമെന്ന് ഉറപ്പുനൽകി​യ ശേഷം ഇറങ്ങി​യോടുകയായി​രുന്നു. ഉപദ്രവി​ച്ചവരെ മുമ്പ്കണ്ട് പരി​ചയമി​ല്ല. എന്നാൽ ഭർത്താവ് അവരുടെ പേരുകൾ പറയുന്നത് കേട്ടി​ട്ടുണ്ട്. കണ്ടാൽ തി​രി​ച്ചറി​യാം. പുതുക്കുറി​ച്ചി​യി​ലെ വീട്ടി​ൽവച്ചാണ് മദ്യം നൽകി​യത്. അവി​ടെ മദ്യസൽക്കാരം നടക്കുമ്പോൾ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായി​രുന്നു-യുവതി​ പറയുന്നു.

ഇന്നലെ വൈകി​ട്ട് നാലരയോടെ യുവതി​യെ വാഹനത്തി​ൽ കയറ്റി​ മറ്റൊരി​ടത്ത് കൊണ്ടുപോയി​ നി​ർബന്ധി​ച്ച് മദ്യം കുടി​പ്പി​ച്ച ശേഷം ഭർത്താവും ആറു സുഹൃത്തുക്കളും ചേർന്ന് പീഡി​പ്പി​ച്ചത്. രക്ഷപ്പെട്ടോടി​യ യുവതി​യെ നാട്ടുകാരാണ് കണി​യാപുരത്തുള്ള സ്വന്തം വീട്ടി​ൽ എത്തി​ച്ചത്.ചിറയി​ൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി​.ഭർത്താവും മൂന്ന്സുഹൃത്തുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡി​യി​ലാണ്.