തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും. 'യുവതിക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. ഭർത്താവിൽ നിന്നാണ് യുവതിക്ക് ഇത്തരമൊരു അനുഭവമുണ്ടായത്. കുറ്റവാളികളിൽ ഒരാൾ പോലും രക്ഷപ്പെടാതിരിക്കാൻ എല്ലാപഴുതും അടച്ച അന്വേഷണം നടത്തും.യുവതിയുടെ മൊഴി വിശദമായി രേഖപ്പടുത്തും'-വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം അഞ്ചുപേർ കസ്റ്റഡിയിലുണ്ട്. കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി.