ddd

നെയ്യാറ്റിൻകര/ കാട്ടാക്കട: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ വൃക്ഷത്തൈനടീലും പരിസ്ഥിതി സമ്മേളനവും നടന്നു. മലയാളി കൾചറൽ ഫോറം കേരളയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ബോയിസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ കെ.ആൻസലൻ എം.എൽ.എ വൃക്ഷത്തൈ നട്ടു. ഫോറം സംസ്ഥാന സെക്രട്ടറി ഇരുവൈക്കോണം ചന്ദ്രശേഖരൻ, ലേഖ, മേഖലാ പ്രസിഡന്റ് എ.പി.ജിനൻ, വൈസ് പ്രസിഡന്റുമാരായ കവളാകുളം ശ്രീകുമാർ, കീളിയോട് ഗോപൻ, സെക്രട്ടറി എസ്. ശ്രീകാന്ത്, ട്രഷറർ സുരേഷ്ബാബു,അമരവിള സതികുമാരി, ജോയിന്റ് സെക്രട്ടറി അരുവിപ്പുറം പി.ജയൻ,ഹെഡ്മിസ്ട്രസ് കല, പി.ടി.എ പ്രസിഡന്റ് മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകര ഗാന്ധിമിത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള വൃക്ഷത്തൈ നടീൽ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.ജയചന്ദ്രൻനായർ, മരുതത്തൂർബിനു,ക്യാപിറ്റൽവിജയൻ തുടങ്ങിയവർ പങ്കെടുത്തു. കേരള പ്രദേശ് ഗാന്ധി ദർശനവേദിയുടെയും ദളിത് കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ ധനുവച്ചപുരം എൻ.കെ.എം.ജി.എച്ച്.എസ്.എസിൽ മണ്ണാംകോണം സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ അമരവിള സതികുമാരി മരം നടീൽ കർമ്മം നിർവഹിച്ചു.

ഫ്രാനിന്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു ടൗൺ എൽ.പി.എസിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ,സെക്രട്ടറി എസ്.കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.കിസാൻ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രി പരിസരത്ത് ഫലവൃക്ഷത്തൈ നട്ടു.മാരായമുട്ടം സുരേഷ്, അവനീന്ദ്രകുമാ‌ർ,അമരവിള സുദേവകുമാർ, രാഭായ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദിയൻകുളങ്ങരയിൽ സംഘടിപ്പിച്ച ചടങ്ങ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.അനിൽകുമാർ‌ അദ്ധ്യക്ഷനായിരുന്നു.രാജൻ,സതീഷ് ശങ്ക‌ർ,വിബ്ജ്യോർ കുമാർ തുടങ്ങിയവർ പങ്കെടുത്തു. അമാസ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം കെ.ആൻസലൻ എം.എൽ.എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.വി.കേശവൻകുട്ടി,സജികൃഷ്ണൻ, പ്രിൻസിപ്പൽ അനിൽകുമാർ, അമാസ് ഡയറക്ടർ സി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പി.എം.ഷറഫ് മുഹമ്മദ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ശ്രീകണ്ഠൻ നായർ, കൗൺസിലർ വി.ഹരികുമാർ, എ.ടി.ഒ എസ്.മുഹമ്മദ് ബഷീർ, ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ.രഞ്ജിത്ത്, ജി. ജിജോ, എൻ.എസ്.വിനോദ്, എസ്.എസ്.സാബു, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി. ഐ.സതീഷ് കുമാർ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ഡി.സാം കുട്ടി എന്നിവർ പങ്കെടുത്തു.

വൃക്ഷത്തൈ നടീൽ

ഗ്രാമീണ മേഖലകളിലും

മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൃഷി വിജ്‍ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം വൃക്ഷത്തൈ നട്ടു. സബ്‌ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജ്യോതി റേച്ചൽ വർഗീസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കാട്ടാക്കട മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയും, വനംവകുപ്പും, പൂവച്ചൽ ഗ്രാമപഞ്ചായത്തും ചേർന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ,​ ജോ. സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ ഭരണസമിതിയംഗങ്ങളായ ആദർശ്.എസ്.എൽ,വിജയകുമാരൻ നായർ, മൈലോട്ടു മൂഴി ക്ഷീരോല്പാദക സഹകരണം സെക്രട്ടറി ഐ.മായ, ബിന്ദു,ബിനിത,ഗീത,ഓമന,സതീഷ് കുമാർ എന്നിവർ പങ്കെടുത്തു. കുറ്റിച്ചൽ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിസരത്ത് എ.ഐ.ടി.യു.സി സംഘടിപ്പിച്ച കേര കേദാരം പദ്ധതി സെക്രട്ടറി മീനാങ്കൽകുമാർ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.ജി.വിനോദ്,ആർ.ഷിബു,സുഭാഷ്,കിച്ചു,ശരത്,രജനി,മുംതാസ്,മുരളി,സനീഷ് എന്നിവർ പങ്കെടുത്തു.

സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്രിയംഗങ്ങൾ,ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ഉഴമലയ്ക്കൽ കുളപ്പട റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് കെ.ജി.കെ. കേശവൻ പോറ്റി,​ സെക്രട്ടറി അബ്ദുൽ മുത്തലിബ് എന്നിവർ ചേർന്ന് ജംഗ്ഷനിൽ വൃക്ഷത്തൈ നട്ടു. കമ്മിറ്റിയംഗങ്ങളായ പാറയിൽ മധു,സജ്ജാദ്,സുരേഷ് എന്നിവർ പങ്കെടുത്തു.

ആൾ ഇന്ത്യാ കിസാൻ കോൺഗ്രസ് സംഘടിപ്പിച്ച ഫലവൃക്ഷതൈ നടൽ കാട്ടാക്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ,ആർ.വി.രാജേഷ്,എം.ആർ.ബൈജു,സി.വേണു,വീനസ് വേണു,ബിനു,സുഭാഷ് എന്നിവർ സംസാരിച്ചു.