കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടമെന്റുകളിലെ എൺപതോളം ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇതിൽ മെഡിക്കൽ വിദ്യാർത്ഥികളുമുണ്ടെന്നാണ് വിവരം.ഇന്നലെ രോഗം സ്ഥിരീകരിച്ച മണിയൂർ സ്വദേശിനി കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോയത്.ഇവരിൽ അമ്പതോളം പേരുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാംപിളുകൾ ഇന്ന് ശേഖരിക്കും.
സ്ത്രീക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവർ കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുമില്ല.