sexual-abuse-

തി​രുവനന്തപുരം: കഠി​നംകുളത്ത് യുവതിയെ​ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്‌സോ ചുമത്തും.അഞ്ച് വയസുള്ള കുട്ടിക്ക് മുന്നിൽ വച്ചാണ് അതിക്രമം നടത്തിയതെന്നതിനാലാണിത്. മൂത്ത കുട്ടിയെ കേസിൽ സാക്ഷിയാക്കും.യുവതി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അതേസമയം യുവതിയുടെ രഹസ്യമൊഴിരേഖപ്പടുത്തിയശേഷം പ്രതികളുടെ അറസ്റ്റ് നാളെയേ രേഖപ്പെടുത്തൂ എന്ന് റൂറൽ എസ്.പി അശോക് അറിയിച്ചു.സംഭവത്തിൽ ഏഴുപേർ കസ്റ്റഡിയിലുണ്ടെന്നാണ് ഇപ്പോൾ പൊലീസ് നൽകുന്ന വിവരം.

കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ക്രൂര പീഡനത്തിനിടെ ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലെത്തിച്ചത്.പേടിച്ച് നിലവിളിച്ചു കൊണ്ടാണ് യുവതി കാറിന് മുന്നിൽ ചാടിയതെന്നാണ് യുവതിയെ രക്ഷിച്ചയുവാക്കൾ പറയുന്നത്.രാത്രി എട്ട് മണിയോടെ പുത്തൻതോപ്പിനടുത്ത് വച്ചാണ് യുവതി കാറിന് മുന്നിൽ ചാടി സഹായം അഭ്യർത്ഥിച്ചത്.കാറിൽ കയറിയ യുവതി പേടിച്ച് കരഞ്ഞുകൊണ്ടാണ് കൂട്ടമാനഭംഗത്തിനിരയായ വിവരം പറഞ്ഞത്.യുവതിയുടെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നു. പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ-യുവാക്കൾ പറഞ്ഞു.