trump

വാഷിംഗ്ടൺ: കറുത്തവർഗക്കാരൻ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ നടക്കുന്ന ജനകീയ പ്രതിഷേങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് രംഗത്ത്.

വാഷിംഗ്ടൺ ഡി.സിയിൽ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് സോഷ്യയിൽ മീഡിയയിലൂടെ ടിഫാനി പ്രതിഷേധക്കാർക്ക് തന്റെ പിന്തുണ അറിയിച്ചത്.

ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാൻ പറ്റൂ, ഒരുമിച്ചാണെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാം എന്ന ഹെലൻ കെല്ലറിന്റെ വാചകത്തിനൊപ്പം ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ബ്ലാക്ക് സ്‌ക്രീൻ ഫോട്ടോ പോസ്റ്റിട്ടാണ് പ്രതിഷേധങ്ങൾക്കുള്ള പിന്തുണ ടിഫാനി അറിയിച്ചത്.


ടിഫാനിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. പ്രതിഷേധങ്ങൾക്ക് നേരെ മനുഷ്യത്വരഹിതമായി രീതിയിൽ പെരുമാറുന്ന ട്രംപിന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കികൊടുക്കണമെന്നും നിരവധിപേർ ആവശ്യപ്പെട്ടു.

കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയതിൽ പതിനായിരങ്ങളാണ് അമേരിക്കൻ തെരുവുകളിൽ പ്രതിഷേധിക്കുന്നത്. പ്രതിഷേധം അടിച്ചമർത്താൻ പല നഗരങ്ങളിലും കർഫ്യൂ ഏർപ്പെടുത്തുകയും മിലിട്ടറി പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.