കല്ലമ്പലം: വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മരുതിക്കുന്ന് ബി.വി.യു.പി സ്കൂളിലെ അദ്ധ്യാപകർ. കഴിഞ്ഞ മൂന്നുമാസമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീട്ടിലെത്തി ആവശ്യ സാധനങ്ങൾ വിതരണം ചെയ്തുവരികയാണിവർ. ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് ഈ കാരുണ്യ പ്രവർത്തനം നടത്തുന്നത്. 26 കുട്ടികളുടെ വീടുകളിൽ ഇതിനോടകം സഹായമെത്തിച്ചു. ഓൺലൈൻ ക്ലാസ് ലഭ്യമാകാത്ത കുട്ടികളെ കണ്ടെത്തി പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ അതാത് മേഖലകളിൽ ക്ലാസ് ലഭ്യമാക്കാനുള്ള നടപടികൾ ഹെഡ്മാസ്റ്റർ സാംകുട്ടിയും, പി.ടി.എ പ്രസിഡന്റ് ബഷീറുദ്ദീനും,അദ്ധ്യാപകരും ചേർന്ന് ക്രമീകരിച്ചു.