മുംബയ്: കൊവിഡ് രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുമ്പോഴും വേണ്ട ശുഷ്ക്കാത്തി കാട്ടാതെ മുംബയ് മെല്ലേപ്പോക്ക് നയം സ്വീകരിക്കുകയാണ്. കൊവിഡ് പരിശോധന ഒച്ചിഴയുന്നതുപോലെയാണ്. പലയിടത്തും പരിശോധന മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ ഇരുപത് ശതമാനവും മുംബയിലാണ്. എന്നിട്ടും സർക്കാർ ഗൗരവം കാണിക്കുന്നില്ല.
ദിവസേന 10,000 ടെസ്റ്റുകൾ നടത്താൻ ശേഷിയുള്ള ലാബ് ഇവിടെയുണ്ട്. എന്നിട്ടാണ് സർക്കാർ പരിശോധന മരവിപ്പിച്ചിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പരിശോധന കാര്യമായി നടന്നിട്ടേയില്ല. ആർക്കൊക്കെ രോഗമുണ്ടെന്ന് ആർക്കുമറിയില്ല. രോഗവ്യാപനത്തിന് ഇത് ഇടയാക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. മഹാരാഷ്ട്രയിലെ മറ്റ് പ്രദേശങ്ങളിൽ പരിശോധന നടക്കുന്നുമുണ്ട്.