sol

ന്യൂഡൽഹി:ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ നാളെ നിർണായക ചർച്ച.ഇതിൽ ചൈനയുടെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.പ്രശ്നപരിഹാരത്തിന് അതിർത്തിയിലെ സൈനിക സാന്നിദ്ധ്യം കുറയ്ക്കണം എന്നതടക്കമുള്ള ചില ഉപാധികൾ ഇന്ത്യ മുന്നോട്ടുവച്ചിരുന്നു.സൈനിക സാന്നിധ്യം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് ചൈന തയ്യാറായാലേ ചർച്ച വിജയിക്കൂ എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ചൈനീസ് പ്രദേശത്താകും നാളത്തെ ഇന്ത്യ ചൈന ചർച്ച. ഇതിനുള്ള മുന്നൊരുക്കം ഇരു സൈന്യങ്ങളും തുടങ്ങി. പ്രശ്നപരിഹാരത്തിന് ചൈനയ്ക്കുമേൽ അന്താരാഷ്ട്ര സമ്മർദ്ദം ഏറുന്നുണ്ട്.