വെള്ളറട: മലയോര മേഖലയിൽ വിവിധ സംഘടകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. മലയാളം കൾച്ചറൽ ഫോറം വെള്ളറട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗപ്പെ മിനിസ്ട്രി കോംമ്പൗണ്ടിൽ കൂതാളി ഷാജി ഫല വൃക്ഷത്തെനട്ട് ഉദ്ഘാടനം ചെയ്തു. കത്തിപ്പാറ ശ്രീകുമാർ, ജോയി വെള്ളാർ , ശ്രീകല, മണ്കണ്ഠൻ, സജിത് ദാസ്, ശ്രീജിത്ത്, പൊന്നയ്യൻ തുടങ്ങിയവർ പങ്കെടുത്തു. സി പി ഐ ആര്യങ്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർമ മരങ്ങൾ സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ: കള്ളിക്കാട് ചന്ദ്രൻ ഒറ്റശേഖരമംഗലത്ത് എൻ കെ ഭഗീരഥന്റെ വസതിയിൽ വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപൻ, വാഴിച്ചൽ ഗോപൻ, വി ഹരി, അനീഷ് ചൈതന്യ, പ്രസാദ്, ദിപിൻ തോമസ് , മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ചെമ്പൂരിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ഓർമ മരം അനീഷ് ചൈതന്യ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ .അനിൽ, സുനില, മെഡിക്കൽ ഓഫീസർ ഡോ: മഞ്ചു മോഹൻദാസ്, വി ഹരീന്ദ്ര പ്രസാദ്, തുടങ്ങിയവർ പങ്കെടുത്തു.