ന്യൂഡൽഹി: ലാേക്ക് ഡൗൺമൂലം ജോലിചെയ്യുന്ന ഇടങ്ങളിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം. പതിനഞ്ചുദിസവത്തിനകം നാട്ടിലെത്തിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് ട്രെയിനുകൾ അനുവദിക്കാൻ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.
അന്യസംസ്ഥാനതൊഴിലാളികളുടെ യാത്രയ്ക്കായി ജൂൺ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകൾ ഓടിച്ചതായി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ട്രെയിൻ, ബസ് ചാർജുകൾഈടാക്കരുതെന്നും ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.