flo

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ്കേസിൽ കുറ്റപത്രം നൽകുന്നതിൽ കാല താമസമുണ്ടായതിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കേണ്ടിവന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായതെന്നാണ് ഐ ജി വിജയ് സാഖറെ പറയുന്നത്. കുറ്റപത്രം വൈകിയതിനെത്തുടർന്ന് സി.പി.എം നേതാവ് അടക്കമുള്ളവർക്ക് ജാമ്യം കിട്ടുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് വിശദീകരണവുമായി എത്തിയത്.ശക്തമായ തെളിവില്ലാതെ ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപെടുമെന്നാണ് പൊലീസിന്റെ വാദം.

എറണാകുളം കളക്ടറേറ്റിലെ പ്രശ്ന പരിഹാര സെല്ലിലെ ക്ലാർക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ നിതിൻ എന്നിവർക്കാണ് ജാമ്യം കിട്ടിയത്.