പാലോട്:പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം വി.എസ്.കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു.പത്മാലയം മിനിലാൽ,സി.കെ.സദാശിവൻ, ജെ.ബാബു,എസ്.എസ്.ബാലു, മധുസൂദനൻ നായർ,റിജി, അജിത്, ഷിബു,അഡ്വ.സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.നന്ദിയോട് കൃഷിഭവൻ കുറുപുഴ എൽ.പി.എസിൽ സംഘടിപ്പിച്ച പരിപാരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പവ്വത്തൂർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സമ്പൂർണ കറിവേപ്പില ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് മെമ്പർ നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു.ഹണികുമാർ ,സുദർശനൻ, കമലാസനൻ, രവീന്ദ്രൻ, ശ്രീജിത്ത്, ശിവാനന്ദൻ, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.പെരിങ്ങമ്മല എൻ.എസ്.എസ്.ഹൈസ്കൂളിൽ നടന്ന പരിപാടിക്ക് പ്രധാനാദ്ധ്യാപിക ശ്രീകല നേതൃത്വം നൽകി.പി.ടി.എ പ്രസിഡന്റ് അജിത് പെരിങ്ങമ്മല,അദ്ധ്യാപകരായ അബിജിത് ശേഖർ,വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.