കുവൈറ്റ്: കൊവിഡ് ബാധിച്ച് തൃശൂർ സ്വദേശി കുവൈറ്റിൽ മരിച്ചു. ചാവക്കാട് പോക്കാക്കില്ലത്ത് മൊയ്തീൻ കുഞ്ഞിന്റെയും ആയിഷമോളുടെയും മകൻ ജലാലുദ്ദീൻ പോക്കാക്കില്ലത്താണ് (43) മരിച്ചത്. അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ.