പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് സർബത്ത്. പാ. വ, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങളുടെ സംവിധായകനായ സൂരജ് ടോം സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജയറാം, ജോജുജോർജ്, അനൂപ് മേനോൻ തുടങ്ങിയ പതിനഞ്ച് താരങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസായി.വിവേക് മോഹൻ രചന നിർവഹിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രാഹകൻ സാഗർ അയ്യപ്പനാണ്. ആനന്ദ് മധുസൂദനന്റേതാണ് സംഗീതം.നിരവധി സിനിമകളിൽ ബാദുഷ മുഖം കാണിച്ചിട്ടുണ്ടെങ്കിലും മുഴുനീള വേഷമവതരിപ്പിക്കുന്നത് ഇതാദ്യമാണ്.