pina

തിരുവനന്തപുരം:കൂടുതൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ സർവകലാശാലകൾക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സർക്കാരുമായി ചേർന്ന് കേരള സർവകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരള സർവകലാശാല പോലൊരു വിദ്യാഭ്യാസ സ്ഥാപനം ഇത്തരത്തിലൊരു ബൃഹദ് പദ്ധതിയുമായി കൈകോർക്കുമ്പോൾ ചെറുപ്പക്കാരെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കാനാകുമെന്നും കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചും കാർഷിക മേഖലയെക്കുറിച്ചും കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ.ടി. ജലീൽ, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.