വർക്കല:ഇലകമൺ കെടാകുളത്ത് പലഹാര നിർമ്മാണ യൂണിറ്റും ബേക്കറിയും പ്രവർത്തിച്ചുവന്ന കെട്ടിടം കത്തിനശിച്ചു. കെടാകുളം മണിയൻ കാല ജംഗ്ഷനിൽ സുനിത മോഹന്റെ ഉടമസ്ഥതയിലുളള തിരുവിതാംകൂർ ഫുഡ് പ്രൊഡക്ട് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.വർക്കല,പരവൂർ, എന്നിവിടങ്ങളിൽ അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചുളള മേൽക്കൂര ഉൾപ്പെടെ കത്തിയമർന്നു. യൂണിറ്റിൽ തയ്യാറാക്കി സൂക്ഷിച്ചിരുന്ന പലഹാരങ്ങൾ മുഴുവൻ കത്തിനശിച്ചു.ഫർണിച്ചറും അനുബന്ധ സാമഗ്രികളും കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.