മലയിൻകീഴ്: മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി, പാലോട്ടുവിള വടക്കേ കുഴിവിള വീട്ടിൽ വികലാംഗനായ വിജയന്റെയും രജിതയുടെയും മകൾ വി.ആർ.ആർദ്രയ്ക്ക് ടി.വി.സെറ്റും കേബിൾ സൗകര്യവും ഐ.ബി.സതീഷ് എം.എൽ.എ വീട്ടിലെത്തി കൈമാറി.
പി.ടി.എ പ്രസിഡന്റ് എസ്.വി.ജയാനന്ദൻ,എസ്.എം.സി.ചെയർമാൻ എ.എസ്.ഷിബു,ഹെഡ്മാസ്റ്റർ ദേവപ്രദീപ്,അർച്ചനഗിരീഷ്, വേണു തോട്ടംകര,കെ.വി.രാജീവ്,കെ.ഗോപകുമാർ,എം.എസ്.ബിനോയി,ബാബു എന്നിവർ പങ്കെടുത്തു. സ്കൂളിലെ 16 വിദ്യാർത്ഥികൾക്ക് ടി.വി.നൽകുന്നതിന് പി.ടി.എ കമ്മിറ്റി തീരുമാനിച്ചു. സ്കൂൾ പി.ടി.എ,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.