നെയ്യാറ്റിൻകര: പെരുമ്പഴുതൂർ മന്നം മെമ്മോറിയൽ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ വൃക്ഷത്തൈ നട്ടു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, സ്കൂൾ കൺവീനർ മാമ്പഴക്കര രാജശേഖരൻ നായർ, പ്രിൻസിപ്പൽ അംബിക വിജയൻ ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.