മുംബയ്:കൊടും കുറ്റവാളിയും അന്താരാഷ്ട്ര ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇരുവർക്കും പുറമേ ദാവൂദിന്റെ സുരക്ഷാജീവനക്കാരിൽ ചിലർ വൈറസ് ബാധ ഉണ്ടെന്നസംശയത്തിൽ നിരീക്ഷണത്തിലാണ്.
മുംബയ് സ്ഫോടന പരമ്പരയുടെ പ്രധാന സൂത്രധാരനായ ദാവൂദ് ഇപ്പോൾ പാകിസ്ഥാനിലാണ് ഒളിവിൽ കഴിയുന്നത്.2003-ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.ഇയാൾക്ക് പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്നതിനുള്ള എല്ലാസഹായവും ചെയ്യുന്നത് പാക് ചാര സംഘടനയായ ഐ.എസ്.ഐയാണ്.