മലയിൻകീഴ്:ലോക് താന്ത്രിക് ജനതാദൾ കാട്ടാക്കട നിയോജക മണ്ഡലം മലയിൻകീഴ് ഓഫീസ് സെക്രട്ടറി മച്ചേൽ ശ്രീധരൻനായരുടെ നിര്യാണത്തിൽ അനുശോചിച്ചു.ജില്ലാ പ്രസിഡന്റ് എൻ.എം.നായർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് എം.എൻ.ഭവനിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ബി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ജി.സതീഷ്‌കുമാർ, എസ്.ചന്ദ്രന്‍നായർ, മേപ്പൂക്കട മധു, ജി.നീലക്ണ്ഠൻനായർ,കാട്ടക്കട മധു, എം.നാരായണൻനായർ,എസ്.സദാശിവൻനായർ, ജി.കൃഷ്ണൻനായർ, പി.രാധാകൃഷ്ണൻനായർ, ശ്രീജിത്ത് ശങ്കര്‍ എന്നിവർ സംസാരിച്ചു.