1

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മൺറോ തുരുത്ത് . ഈ മേഖലയിൽ കനാലുകൾ നിർമ്മിക്കുന്നതിനും കായൽപ്പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും മുൻകൈ എടുത്ത ബ്രട്ടീഷ്‌ ഉദ്യോഗസ്ഥനായ കേണൽ ജോൺ മൺറോയുടെ പേരിലാണ്‌ ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാർഗ്ഗവും കായൽ മാർഗ്ഗവും എത്താവുന്നതാണ്‌. കാഴ്‌ചകൾ കാണുന്നതിനുള്ള സാധ്യതകളും പ്രകൃതി സൗന്ദര്യവും മൺറോ തുരുത്തിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു.