കോവളം:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കർഷക കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ ആഴാകുളം ജംഗ്ഷനിൽ കോവളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ നിർവഹിച്ചു.കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കോവളം വിപിൻ,ഡി.സി.സി മെമ്പർ സിസിലിപുരം ജയകുമാർ,ബ്ലോക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം തുളസീധരൻ,രാജീവ് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജയകുമാർ,യൂത്ത് കോൺഗ്രസ് നേതാവ് മംഗലത്തുകോണം വിപിൻ ,പനങ്ങോട് കൃഷ്ണകുമാർ,കാട്ടുകുളം ശ്യാം തുടങ്ങിയവർ പങ്കെടുത്തു.