മലയിൻകീഴ് :ലോക പരിസ്ഥിതി ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം എം.പി.വീരേന്ദ്രകുമാറിന്റെ ഓർമ്മയ്ക്കായി ജില്ലാ പ്രസിഡന്റ് എൻ.എം.നായർ സ്മൃതി വൃക്ഷം നട്ട് ഉദ്ഘാടനം ചെയ്തു. ലോക് താന്ത്രിക് യുവജനത ജില്ലാ പ്രസിഡന്റ് പി.എസ് സതീഷ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ: എൻ.ബി.പത്മകുമാർ,മേപ്പൂക്കട മധു,ജി. നീലകണ്ഠൻനായർ, ഹരികുമാർ, കുന്നംപാറ ജയൻ എന്നിവർ സംസാരിച്ചു.