covid

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് ഈ ടാക്കുന്ന ചെലവ് നികത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹർജിയിൽ മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്രത്താേട് ആവശ്യപ്പെട്ടു. പൊതുതാല്‍പര്യ ഹർജിയിൽ സർക്കാരിൽ നിന്ന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ട കോടതി കേസിൽ ഒരാഴ്ചയ്ക്ക് ശേഷം വാദം കേൾക്കാനും തീരുമാനിച്ചു.സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുണ്ടെന്നും ഭൂരിഭാഗത്തിനും ചികിത്സ അപ്രാപ്യമാണെന്നുമായിരുന്നു ഹർജിക്കാരന്റെ ആരോപണം. ചികിത്സാച്ചെലവിന് ഉയർന്ന പരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.