candidate-

ബംഗളൂരു: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്തു.

ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ നേതാവായിരുന്ന ഖാര്‍ഗെ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് ഖാര്‍ഗെ.

കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. ജൂണ്‍ 19 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.