corona-virus

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 92ആയി. ചെന്നൈയിൽ നിന്ന് ട്രെയിനിൽ തിരിച്ചിയിൽ എത്തിയ ശേഷം അവിടെ നിന്ന് കാറിൽ നാഗർകോവിലിൽ എത്തിയ മെതുകുബാൾ സ്വദേശിയായ 39 വയസുകാരിക്കും 13 വയസായ മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്രവ സാമ്പിൾ എടുത്ത ശേഷം ഇവരെ കന്യാകുമാരിയിലെ ലോഡ്‌ജിൽ ക്വാറന്റൈൻ ചെയ്തു.പരിശോധന ഫലം കിട്ടിയതിനെ തുടർന്ന് ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.ജില്ലയിൽ ഇന്നലെ രണ്ടുപേർ കൂടി രോഗമുക്തരായി. ഇതുവരെ 50 പേരാണ് രോഗമുക്തരായത്.നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 40 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ രണ്ടു പേരാണ് മരിച്ചത്.