ബാലരാമപുരം: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി പാരലൽ കോളേജ് അദ്ധ്യാപകൻ മാതൃവയാവുന്നു. നാല് പതിറ്റാണ്ടായി പാരലൽ സ്ഥാപനത്തിൽ അദ്ധ്യാപകനായ എസ്.കെ.സുരേഷ് ചന്ദ്രനാണ് വീട്ടുമുറ്റത്തെ ഷെഡിൽ പൊതുവിദ്യാലത്തിലെ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യമൊരുക്കിയിരിക്കുന്നത്.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നടപ്പിലാക്കുന്ന ടി.വി ചലഞ്ചിന്റെ ജില്ലാജല ഉദ്ഘാടനവും സുരേഷ് ചന്ദ്രന്റെ വസതിയിൽ നടന്നു. ബാലരാമപുരം സോണ ഫാഷൻ ജൂവലറി ഉടമ അയൂബ്ഖാൻ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കാൻ സംഭാവനയായി നൽകിയ ടിവി സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ കൈമാറി.സമിതി ജില്ലാ സെക്രട്ടറി ബാബുജാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷാമിലാബീവി, ഗ്രാമപഞ്ചായത്ത് മെമ്പർ വി.എസ്.വിനോദ് എന്നിവർ സംബന്ധിച്ചു.