തിരുവനന്തപുരം: കഴക്കൂട്ടം മേനംക്കുളത്ത് മെഡിക്കൽ ഷോപ്പ് ഉടമയെ കഴക്കൂട്ടം എസ്.ഐ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മേയ് 17 ന് വൈകിട്ട് 7.30 ന് കടയിലെത്തിയ എസ്.ഐ യാതൊരു പ്രകോപനവുമില്ലാതെ തന്റെ കഴുത്തിനും നട്ടെല്ലിനും കുത്തിപ്പിടിച്ച് മർദ്ദിച്ചതായി മേനംകുളം സ്വദേശി ശ്രീലാൽ ശ്രീനിവാസൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.
തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംഭവത്തിന്റെ സി.സി. ടിവി ചിത്രങ്ങൾ സഹിതമാണ് പരാതി നൽകിയത്.