ബാലരാമപുരം:ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ കൃഷിത്തോട്ടം സഹകരണ സംഘങ്ങളിലൂടെ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് സ്പിന്നിംഗ് മില്ലിൽ നടത്തിവരുന്ന സമ്മിശ്രപച്ചക്കറി കൃഷിത്തോട്ടത്തിൽ തെങ്ങിൻ തൈയും.കറിവേപ്പില തൈയും നട്ടായിരുന്നു മന്ത്രി ഉദ്ഘാടനം ചെയ്തത്.ജൈവപച്ചക്കറികൃഷിക്ക് നേത്യത്വം നൽകുന്ന വെള്ളായണി സോമനെ ചടങ്ങിൽ ആദരിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡന്റ് എ.പ്രതാപചന്ദ്രൻ സ്വാഗതം പറഞ്ഞു.സഹകരണ സംഘം രജിസ്ട്രാർ ഡോ.നരസിംഹുഗരി,​ ടി.എൻ.റെഡ്ഡി ഐ.എ.എസ്,​ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​ ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ പ്രീജ,​സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ,​ സ്പിന്നിംഗ്മിൽ ചെയർമാൻ എം.എം.ബഷീർ,​ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.സുരേഷ് കുമാർ,​എസ്.ജയചന്ദ്രൻ,​ ഞ്ചായത്ത് അംഗം സുധീർ,​ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കൃഷ്ണകുമാർ,​പാറക്കുഴി സുരേന്ദ്രൻ,​പ്ലാനിംഗ് എ.ആർ.നിസാമുദ്ദീൻ,​ നെയ്യാറ്റിൻകര സഹകരണ സംഘം അസി.രജിസ്ട്രാർ ആർ.പ്രമീള,​യൂണിറ്റ് ഇൻസ്പെക്ടർ അനിൽ,​ബാങ്ക് സെക്രട്ടറി എ.ജാഫർഖാൻ തുടങ്ങിയവർ സംബന്ധിച്ചു.സ്പിന്നിംഗ്മിൽ എം.ഡി കെ.സുധീർ നന്ദി പറഞ്ഞു.