തിരുവനന്തപുരം:മുന്നണി വിപുലീകരണമെന്ന സി.പി.എം ആശയം പരാജയഭീതി കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അവസരവാദ രാഷ്ട്രീയമാണ് സി.പി.എമ്മിന്റേത്. വ്യക്തമായ നിലപാടോ നയമോ ഇല്ല. മുട്ടനാടുകളെ കൂട്ടിയിടിപ്പിക്കാൻ ശ്രമിച്ച കുറുക്കന്റെ അവസ്ഥയിലാകും സി.പി.എം. എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമം.പിണറായി സർക്കാരിന്റെ ബാക്കിപത്രം ശൂന്യമാണ്.
കേരള കോൺഗ്രസിനെ ഇത്രയും നാൾ സി.പി.എം അധിക്ഷേപിച്ചു. ആ പാർട്ടിയിലെ ഇരുവിഭാഗവും യു.ഡി.എഫിന്റെ ഭാഗമാണെന്നും അവരുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.