തിരുവനന്തപുരം: മുൻ പബ്ളിക്ക് പ്രോസിക്യൂട്ടറും,ഗവ. മുൻ അഡിഷണൽ പ്ലീഡറുമായ ഈഞ്ചയ്ക്കൽ സായിശ്രീയിൽ കെ.പ്രസന്നകുമാർ (67) കുഴഞ്ഞു വീണു മരിച്ചു. പരേതനായ സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി എൻ.കാർത്തികേയന്റെ മകനാണ്.
ഇന്നലെ രാവിലെ 10.30ന് വഞ്ചിയൂർ ഖാദി ബോർഡിന് സമീപമുള്ള ഓഫീസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം സംസ്കരിക്കും.ഭാര്യ എസ്.ശോഭനകുമാരി.മക്കൾ: മിഥുൻ സായ്, നിഥിൻ സായ്.മരുമകൾ: ഡോ.ശ്രുതി സോമൻ