advocate
photo

തിരുവനന്തപുരം: ജൂൺ ഇരുപതിന് നടത്തുന്ന ത്രിവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയുടെയും 22ന് നടത്തുന്ന പഞ്ചവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയുടെയും

അഡ്‌മിറ്ര് കാർഡ് www.cee.kerala.gov.in ൽ. 12ന് മൂന്നിനകം ഡൗൺലോഡ് ചെയ്യണം. അപേക്ഷകളിൽ ന്യൂനതകളുള്ളവരുടെ അഡ്‌മിറ്റ് കാർഡ് തടഞ്ഞിട്ടുണ്ട്. ഇവർ www.cee.kerala.gov.inൽ 18ന് വൈകിട്ട് അഞ്ചിനകം രേഖകൾ അപ്‌ലോഡ് ചെയ്യണം. ഹെൽപ്പ് ലൈൻ- 0471-2525300

റിസർച്ച് ഫെലോ ഒഴിവ്

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ പത്തിന് വൈകിട്ട് അഞ്ചിനുമുൻപ് വിശദവിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റ(സോഫ്റ്റ് കോപ്പി) ഡോ.മിനി വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇലക്ട്രിക്കൽ എൻജിനിയറിംഗ്, കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-695016 (minivp@cet.ac.in ) വിലാസത്തിൽ അയയ്ക്കണം. ഇലക്ട്രിക്കൽ എൻജിനിയറിംഗ് മാസ്റ്റർ/ ബാച്ചിലർ ബിരുദവും ANSYS MAXWELL സോഫ്ട്‌വെയറിൽ മെഷീൻ ഡിസൈനിംഗിലും പെർഫോമൻസ് അനാലിസിസിലും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം.

ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

തിരുവനന്തപുരം ഗവ. ലാ കോളേജിൽ പഞ്ചവത്സര എൽ എൽ.ബി (ബി.എ ലിറ്ററേച്ചർ) കോഴ്‌സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ രണ്ട് ഒഴിവുകളുണ്ട്. നിയമനത്തിനായി 19ന് രാവിലെ പത്തിന് ഇന്റർവ്യൂ നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

കാലാവധി​ നീട്ടി​

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി, വിനോദ നികുതി എന്നിവ പിഴ കൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസൻസ് അടക്കമുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുമുള്ള കാലാവധി 30 വരെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക പിഴ ഒഴിവാക്കി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലായ് 5 വരെയും നീട്ടി​.