dd

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടവും ഫലവർഗ ഉദ്യാനവും തയ്യാറാക്കി. പ്രോ ട്രേയിൽ നിറച്ച പച്ചക്കറിത്തൈകൾ മന്ത്രി വി.എസ്. സുനിൽകുമാർ ഡി.ജി.പിക്ക് നൽകി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ.ഡി.ജി.പിമാരായ മനോജ് എബ്രാഹാം, സുബേഷ് കുമാർ, ഐ.ജി പി. വിജയൻ, കിലെ ചെയർമാൻ വി. ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗ്രോബാഗിൽ പച്ചക്കറിത്തൈകളും ഫലവർഗത്തൈകളും നട്ടത്.