തിരുവനന്തപുരം:കൊവിഡിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്തെത്തി. കൊവിഡ് ബാധിതരായ ജീവനക്കാർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളും ഉറപ്പുവരുത്താൻ ജീവനക്കാരുടെ സംഘടനകൾ ഒരുമിച്ച് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. തസ്തിക ഭേദമില്ലാതെ എല്ലാ വിഭാഗം ജീവനക്കാരുടെയും ആവശ്യങ്ങൾ മനസിലാക്കി ഇതിലൂടെ പരസ്പരം സഹകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയത്. കൊവിഡ് പരിശോധനാ ലാബുകളിൽ ജോലി ചെയ്യുന്നവർക്കു യാത്രാസൗകര്യവും ക്വാറന്റൈനിലുള്ള ജീവനക്കാർക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ തടസമുണ്ടാകാതെ എത്തിക്കുന്നതും ഇൗ ഗ്രൂപ്പിലൂടെയാണ്.