padmanabha

* ഒരു സമയം പരമാവധി നൂറ് പേർ

* 8ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം

തിരുവനന്തപുരം: രണ്ടര മാസത്തെ ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങളും ,ഹോട്ടലുകളും റസ്റ്റോറന്റുകളും , മാളുകളും ചൊവ്വാഴ്ച മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, മാളുകളിലെ കുട്ടികളുടെ പാർക്കുകളും, സിനിമാ തിയേറ്ററുകളും തുറക്കരുത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് റസ്​റ്റോറന്റുകളിൽ ഇരുന്നു കഴിക്കാനും അനുമതിയുണ്ട്.

രോഗികളുടെ എണ്ണം കുതിക്കുകയാണെങ്കിലും, കേന്ദ്രസർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തും ആരാധനാലയങ്ങൾ തുറക്കുന്നതുൾപ്പെടെയുള്ള പുതിയ ഇളവുകൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജാഗ്രതയും കരുതലും ചോരാതെയാണിത് നടപ്പാക്കേണ്ടത്. 8ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം.പരമാവധി നൂറ് പേരേ ഒരുസമയം ആരാധനാലയങ്ങളിലുണ്ടാകാവൂ.. 65വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും ഗർഭിണികളും മ​റ്റ് അസുഖങ്ങളുള്ളവരും ആരാധനാലയങ്ങളിൽ പോകരുത്. പുരോഹിതർക്കും 65 വയസ് നിബന്ധന ബാധകമാണ്.

ആരാധനാലയങ്ങളിൽ:

* ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യരുത്. വിഗ്രഹങ്ങളിലും വിശുദ്ധപുസ്തകങ്ങളിലും തൊടരുത്

* ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മവും നല്‍കരുത്, പ്രസാദം, തീർത്ഥജലം അന്നദാനം ചോറൂണ് ഒഴിവാക്കണം

*വരുന്നവരുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. പേന ഭക്തർ കൊണ്ടുവരണം.

* ആറടി അകലം പാലിക്കണം.കരസ്പർശം പാടില്ല.

* മാസ്‌ക് ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകണം. സാനി​റ്റൈസർ ഉപയോഗിക്കണം.

* ആദ്യം വരുന്നവർ ആദ്യമെന്ന നിലയിൽ ക്രമീകരണം. കൂട്ടംചേരൽ പാടില്ല.

* പൊതുവായ ടാങ്കുകളിലെ വെള്ളം ഉപയോഗിക്കരുത്. പകരം ടാപ്പുകൾ വേണം

* രോഗലക്ഷണങ്ങളുള്ളവർക്ക് പ്രവേശനമില്ല . കൊവിഡ് ബോധവൽക്കരണ പോസ്​റ്ററുകൾ

പ്രദർശിപ്പിക്കണം.

* ചെരുപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ പ്രത്യേകം സൂക്ഷിക്കണം.

* ക്യൂ നിൽക്കേണ്ട സ്ഥലം അടയാളപ്പെടുത്തണം. കയറാനും ഇറങ്ങാനും പ്രത്യേകവഴികൾ..

*എ.സി പാടില്ല. പായ, വിരിപ്പ് എന്നിവ പ്രാർത്ഥനയ്‌ക്കെത്തുന്നവർ കൊണ്ടുവരണം. മാമോദീസയ്ക്കും

കരസ്പർശമുണ്ടാകരുത്.

ശബരിമലയിൽ

* ദർശനം വെർച്വൽ ക്യു മുഖേനെ , ഒരുസമയം 50 പേർ

* പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്കാനര്‍. മാസ്ക് നിർബന്ധം

* നെയ്യഭിഷേകത്തിന് പ്രത്യേക സ്ഥലത്ത് നെയ്യ് കൈമാറണം

*ശാന്തിക്കാര്‍ പ്രസാദം വിതരണം ചെയ്യരുത്

*കൊടിയേറ്റും ആറാട്ടും പരിമിതമായ രീതിയില്‍

*അന്യസംസ്ഥാനങ്ങളിലെ ഭക്തർ വരേണ്ടെന്ന നിലപാടില്ല

ആരാധനാലയങ്ങൾ തുറക്കരുതെന്ന ഐ.എം.എയുടെ അഭിപ്രായം കണക്കിലെടുക്കാനാവില്ല

കൊവിഡ് കുറച്ചുകാലം നമുക്കൊപ്പമുണ്ടാവും. ജാഗ്രതയാണ് വേണ്ടത്. എല്ലാക്കാലവും അടച്ചിടാനാവില്ല.

-പിണറായി വിജയൻ

മുഖ്യമന്ത്രി